സംസ്ഥാനത്തെ ആദ്യസ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് സെപ്തംബര്‍ 2ന്

Related Stories

സംസ്ഥാനത്തെ ആദ്യസ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് സെപ്തംബര്‍ 2ന് സര്‍വ്വീസ് നടത്തും. ഓണത്തിന് നാടുകാണാനുളള ടൂര്‍ പാക്കേജുമായാണ് സ്വകാര്യ ട്രെയിനായ ULA എത്തുന്നത്.
രണ്ടിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 13ന് തിരിച്ചെത്തും.

മൈസൂര്‍, ഹംപി, ഹൈദരാബാദ്, രാമോജി സ്റ്റുഡിയോ, ഔറംഗാബാദ്, എല്ലോറ, അജന്ത, ഏകതാ പ്രതിമ, ഗോവ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. കേരളത്തില്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍,ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

രണ്ടിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 13ന് തിരിച്ചെത്തും.
നാല് തേര്‍ഡ് എ.സി.കോച്ചുകളും ആറ് നോണ്‍ എ.സി. കോച്ചുകളുമാണുള്ളത്. ഒരാള്‍ക്ക് ഭക്ഷണവും യാത്രാചെലവും താമസസൗകര്യവും ഉള്‍പ്പെടെ എ.സി.യില്‍ 37,950 രൂപയും നോണ്‍ എ.സി.യില്‍ 31,625 രൂപയുമാണ് നിരക്ക്.
www.ularail.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories