സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി
കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തിതുവരെ ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ 6000 പുതിയ സംരംഭങ്ങള്‍ നിലവില്‍ വന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഭാഗമായി അഞ്ച് മാസത്തിനുള്ളില്‍ 200 കോടിയുടെ നിക്ഷേപമുണ്ടായി. 12000 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.