52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യും.
സാംസ്കാരിക വകുപ്പ് മന്തി വി എന്‍ വാസന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്കരാം സംവിധായകന് കെ പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശശികുമാര്‍ ഏറ്റുവാങ്ങും.
മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജിനും മികച്ച നടിക്കുള്ള അവാര്‍ഡ് രേവതിക്കും സമ്മാനിക്കും. മികച്ച സംവിധായകനുള്ള അവാര്‍ഡ് ദിലീഷ് പോത്തനാണ്. സംവിധായകരായ കൃഷാന്ദ് ആര് കെ, വിനീത് ശ്രീനിവാസന്, തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്, എഡിറ്റര്‍ മഹേഷ് നാരായണന്, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്, ഗാനരചയിതാവ് ബി കെ ഹരിനാരായണന് തുടങ്ങി 50 പേര് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും