ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് മുന്‍ വൈസ്പ്രസിഡന്റ് അജിത് മോഹന്‍ രാജിവച്ചതോടെയാണ് സന്ധ്യ ദേവനാഥനെ നിയമിച്ചത്. 2016ല്‍ മെറ്റയുടെ ഭാഗമായ സന്ധ്യ, സിംഗപ്പൂര്‍, വിയറ്റ്‌നാം ബിസിനസുകള്‍ വളര്‍ത്തുന്നതിലും സൗത്ത്ഈസ്റ്റ് ഏഷ്യയില്‍ മെറ്റയുടെ ഇകൊമേഴ്‌സ് പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചയാളാണ്. ജനുവരി ഒന്നിനാകും ഇവര്‍ ചുമതലയേല്‍ക്കുക.