കീർത്തി സുരേഷ് നായികയായി എത്തുന്ന തമിഴ്-തെലുങ്ക് ചിത്രമായ സാനി കായിധത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ചിത്രത്തിൽ നടൻ ധനുഷിന്റെ ജ്യേഷ്ഠൻ സെൽവരാഘവനാണ് നായകൻ റോക്കി ഫെയിം അരുൺ മദേശ്വരൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മെയ് 6 ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുന്നതാണ്. അരുൺ മദേശ്വരന്റെ റോക്കിയുമായി സാമ്യമുള്ളതാണ് ഇതിൻെറ ദൃശ്യ ശൈലി. ചിത്രം തെലുങ്കിൽ ചിന്നി എന്ന പേരിലാണ് എത്തുന്നത്. യാമിനി യജ്ഞമൂർത്തി ഛായാഗ്രഹണവും, നാഗൂരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.