വിദ്യാര്‍ഥികളെ സംരംഭകത്വത്തിന് പ്രോത്സാഹിപ്പിച്ച് നിര്‍മല സീതാരാമന്‍. യുഎസ് ടെക്ക്‌നോളജി ഹബ്ബായ സിലിക്കണ്‍വാലിയിലെ 25 ശതമാനം കമ്പനികളുടെയും സിഇഒമാര്‍ ഇന്ത്യക്കാരെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കാഞ്ചീപുരത്തെ ഐഐഐടിഡിഎമ്മില്‍ നടന്ന കോണ്‍വൊക്കേഷന്‍ സെറിമണിയില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം ആഗോള തലത്തില്‍ നിരവധി എക്‌സിക്യൂട്ടീവുകളെ സംഭാവന ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ സംരംഭകത്വത്തിലേക്ക് കടക്കണമെന്നും നിര്‍മല പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.