സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസം അഞ്ചു ശതമാനത്തോളം താഴ്ന്ന സുഗന്ധ വ്യഞ്ജന കയറ്റുമതി ഉയര്‍ച്ചയുടെ പാതയിലെത്തിയതോടെ പ്രതീക്ഷ വീണ്ടെടുത്ത് ഇടുക്കിയിലെ കര്‍ഷകര്‍. 2023 സാമ്പത്തിക വര്‍ഷം 450 കോടി ഡോളറിലേക്കാണ് കയറ്റുമതിയുടെ വളര്‍ച്ച. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 413 കോടി ഡോളറായിരുന്നു. ഒമ്പതുശതമാനത്തിന്റെ വളര്‍ച്ച.
പകര്‍ച്ചവ്യാധി ഭീഷണി കുറഞ്ഞതും ഷിപ്പിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ ഒഴിവായതുമാണ് സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയില്‍ കുതിപ്പിന് കാരണമായത്.
കയറ്റുമതിയില്‍ നേട്ടമുണ്ടാക്കാന്‍ ഉത്പാദനം ഉയര്‍ത്തുകയും ഉത്പാദനമേഖലയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയുമാണ് വേണ്ടതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു
സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ താഴ്ച്ചയിലായിരുന്ന കയറ്റുമതി ഇപ്പോള്‍ ഉയര്‍ച്ചയുടെ പാതയിലാണ്. ഈ ട്രെന്‍ഡ് വര്‍ഷം മുഴുവന്‍ നിലനില്‍ക്കുമെന്ന വിശ്വാസമുണ്ടെന്ന് കൊച്ചി ആസ്ഥാനമായ വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ രാംകുമാര്‍ മേനോന്‍ പറഞ്ഞു.
രാജ്യത്തെ സുഗന്ധവ്യഞ്ജന ഉത്പാദനത്തിന്റെ 15 മുതല്‍ 20 വരെ ശതമാനമാണ് കയറ്റുമതി ചെയ്യുന്നത്. ബാക്കി ആഭ്യന്തര ഉപഭോഗമാണ്. രാജ്യത്തെ വാര്‍ഷിക മൊത്ത ഉത്പാദനം 11 മില്യണ്‍ ടണ്ണാണ്. ചൈന, ബംഗ്ലാദേശ്, യുഎസ്എ, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി