സൂഫിയില്‍ നിന്ന് ദുഷ്യന്തനിലേക്ക്; ദേവ് മോഹന്റെ നായികയായി സാമന്ത

Related Stories

അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ഒരുങ്ങുന്ന ശാകുന്തളം ചിത്രത്തില്‍ സാമന്തയുടെ നായകനായി ദേവ് മോഹന്‍. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ നായകനായി അഭിനയ രംഗത്തേക്ക് എത്തിയ ദേവ് മോഹന്‍ ദുഷ്യന്തനായാണ് ചിത്രത്തിലെത്തുന്നത്.
ബിഗ്ബജറ്റിലൊരുങ്ങുന്ന സ്ത്രീപക്ഷ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഗുണശേഖറാണ്.

അദിതി ബാലന്‍ അനസൂയയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും പ്രത്യക്ഷപ്പെടും. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം.
ദില്‍ രാജു അവതരിപ്പിക്കുന്ന ‘ശാകുന്തളം’ ഗുണാ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്.
സംഗീതം- മണി ശര്‍മ്മ, ഛായാഗ്രഹണം- ശേഖര്‍ വി. ജോസഫ്, എഡിറ്റര്‍-പ്രവീണ്‍ പുഡി. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories