ബ്ലിങ്കിറ്റിന്റെ ഡല്‍ഹി ലക്ഷ്മി നഗര്‍ ഔട്ട്‌ലെറ്റിന്റെ നടത്തിപ്പുകാര്‍ 20 ദിവ്യാംഗർ. സൈലന്റ് സ്റ്റോര്‍ എന്നാണ് ബ്ലിങ്കിറ്റിന്റെ പുതിയ സംരംഭത്തിന്റെ പേര്. കേള്‍ക്കാനോ സംസാരിക്കാനോ സാധിക്കില്ലെങ്കിലും സ്‌റ്റോര്‍ നടത്തിപ്പിലുള്ള ഇവരുടെ കഴിവ് പ്രശംസനീയമാണ്. ദിവ്യാംഗ സമൂഹത്തിന് തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുവാനുള്ള വേറിട്ടൊരു ചുവടു വയ്പ്പാണ് ബ്ലിങ്കിറ്റിന്റേതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ബ്ലിങ്കിറ്റ് കുടുംബത്തിലേക്ക് ഇത്തരത്തിലുള്ള കൂടുതല്‍ പേരെ ചേര്‍ക്കുമെന്നും കമ്പനിയിലുള്ളവര്‍ അറിയിച്ചു.