സ്പോട്ട് അഡ്മിഷന്‍

0
154

മുട്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 30 ന് കോളേജില്‍ രാവിലെ 9.00 മുതല്‍ നടക്കും. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മുട്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ നിശ്ചിത സമയത്ത് എത്തിച്ചേരണം. സര്‍ക്കാര്‍ ഫീസ് ഡിജിറ്റല്‍ പേയ്മെന്റ് വഴി അടയ്ക്കണം. കോവിഡ്-19 മാനദണ്ഡമനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/lte സന്ദര്‍ശിക്കുക.