ഹിന്ദുസ്ഥാന്‍ സിങ്കിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം

0
63

ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിയില്‍ അവശേഷിക്കുന്ന മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 37000 കോടി രൂപ മൂല്യമുള്ള 29.54 ശതമാനം ഓഹരിയാണ് ഹിന്ദുസ്ഥാന്‍ സിങ്കില്‍ സര്‍ക്കാരിനുള്ളത്.
2002ല്‍ സര്‍ക്കാര്‍ വിറ്റഴിച്ച 26 ശതമാനം ഓഹരികള്‍ പിന്നീട് വേദാന്ത ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. പിന്നീട് ഇത് 64.92 ശതമാനം വരെ ഉയര്‍ത്താന്‍ വേദാന്ത ഗ്രൂപ്പിനായി. എന്നാല്‍ ഇനി ഹിന്ദുസ്ഥാന്‍ സിങ്കിലെ അഞ്ച് ശതമാനം ഓഹരിയില്‍ കൂടുതല്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് വേദാന്ത സ്ഥാപക ചെയര്‍മാന്‍ ്‌നില്‍ അഗര്‍വാള്‍ അറിയിച്ചു.