രാജ്യത്തെ ഏറ്റവും വലിയ ധനികനും വ്യവസായിയുമായ മുകേഷ് അംബാനിയെയും കുടുംബത്തെയും ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് മുംബൈയിലെ ജ്വല്ലറി ഉടമ വിഷ്ണു ഭൗമിക് എന്നയാളാണ് അറസ്റ്റിലായത്. അഫ്‌സല്‍ എന്ന കള്ളപ്പേരില്‍ രണ്ട് മണിക്കൂറിനിടെ 8 തവണയാണ് അംബാനി കുടുംബത്തിലുള്ളവരെ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയത്. റിലയന്‍സ് ഫൗണ്ടേഷന്റെ ഹര്‍സ്‌കിസന്‍ദാസ് ആശുപത്രിയിലേക്കാണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ ഭീഷണി സന്ദേശമെത്തിയത്.
ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ വര്‍ഷം 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തുമായി ഒരാളെ അ്ംബാനികളുടെ വസതിക്ക് പുറത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു.