മലയളി താരം അനുപമ പരമേശ്വരന് നായികയായെത്തിയ കാര്‍ത്തികേയ 2 എന്ന തെലുങ്ക് ചിത്രം 100 കോടി ക്ലബ്ബിലേക്കടുക്കുന്നു. വെറും പതിനൊന്ന് ദിവസം കൊണ്ടാണ് ചിത്രം പ്രതീക്ഷിച്ചതിലും ഹിറ്റായി മുന്നേറുന്നത്. തെലുങ്കിലെ യുവതാരമായ നിഖില്‍ സിദ്ധാര്‍ഥയാണ് ചിത്രത്തിലെ നായകന്. പതിനഞ്ച് വര്‍ഷം മുന്‍പ് ചന്ദു മൊണ്ടെട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാര്‍ത്തികേയ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പായാണ് കാര്‍ത്തികേയ 2 എത്തിയത്. വെറും 15 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതിനകം 18.5 കോടി നേടി.