അന്താരാഷ്ട്ര ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 ന് സ്പോര്‍ട്സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ഭരണാകൂടം, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ റോള്‍ ബോള്‍ അസ്സോസിയേഷന്, എന്നിവയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 3 മണിക്ക് മുട്ടം ടൗണില്‍ നിന്നും മലങ്കര ടൂറിസം ഹബ്ബ് (പാര്‍ക്ക്) വരെ സ്പോര്‍ട്സ് ടൂറിസം പ്രമോഷന് റാലി സംഘടിപ്പിക്കും. റോള്‍ ബോള്‍ കായികതാരങ്ങള്‍, ടൂവീലര്‍ റൈഡേഴ്സ്, സൈക്ലിസ്റ്റുകള്‍ തുടങ്ങി നിരവധി കായിക പ്രതിഭകളും ജനപ്രതിനിധികളും മറ്റ് സ്പോര്‍ട്സ് അഭ്യുദയകാംക്ഷികളും ഉള്‍പ്പടെ ഇരുനൂറിലധികം പേര് റാലിയില്‍ പങ്കെടുക്കും.
ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ജിതീഷ് ജോസ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.കെ.കുര്യാക്കോസ് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. ഫോണ്‍- 9447243224, 7012006456.