സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രധാന ശത്രുക്കളായ സാംസങ്ങും ആപ്പിളും തമ്മില്‍ പോര് മുറുകുന്നു. സാംസങ്ങിന് പകരം ഐഫോണ്‍ വാങ്ങിയാല്‍ എന്തൊക്കെ സേവനങ്ങള്‍ ലഭിക്കാതെ പോകും എന്ന് പറഞ്ഞുകൊണ്ടുള്ള പരസ്യമാണ് ഇപ്പോള്‍ സാംസങ് പുറത്ത് വിട്ടിരിക്കുന്നത്. ഐഫോണ്‍ 14 വേരിയന്റുകളുടെ ലോഞ്ചിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ‘ബക്കിള്‍ അപ്പ്’ പരസ്യവുമായി സാംസങ് എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ ഗ്യാലക്‌സി Z ഫ്‌ളിപ് 4, ഗ്യാലക്‌സി S22 മോഡലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്.