ഇനി ആമസോണിന്റെ പാക്കേജുകള്‍ റോബോട്ടുകള്‍ കൈകാര്യം ചെയ്യും. ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെക്കാട്രോണിക്‌സ് കമ്പനി ക്ലൂസ്റ്റര്‍മാന്‍സ് ഡിസൈന്‍സിനെ ആമസോണ്‍ ഏറ്റെടുക്കുന്നു. ഇതുസംബന്ധിച്ച കരാറിലും ഇരു കമ്പനികളും ഒപ്പു വച്ചു കഴിഞ്ഞു. കരാറില്‍ ഒപ്പു വയ്ക്കാനായതില്‍ ആമസോണ്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു.
തൊഴിലിടത്ത് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും പാക്കേജിങ് വേസ്റ്റിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും പുതിയ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി. ക്ലൂസ്റ്റര്‍മാനിന്റെ 200ല്‍ പരം ജീവനക്കാര്‍ ഉടന്‍ ആമസോണിന്റെ ഭാഗമാകും.