ഇടുക്കില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുങ്കുമപ്പൂവ് കൃഷി തുടങ്ങുന്നു

0
146

കേരളത്തില്‍ ആദ്യമായി ഇടുക്കി വട്ടവടയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുങ്കുമപ്പൂവ് കൃഷി തുടങ്ങുന്നു. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂമിത്ര കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് വട്ടവട പഴത്തോട്ടത്ത് കൃഷി ആരംഭിക്കുന്നത്. ഒന്നരയേക്കറിലാകും ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുന്നത്.
ഇതിനായുള്ള മണ്ണുപരിശോധനയില്‍ അനുകൂല റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. ഇവിടുത്തെ മണ്ണ് കുങ്കുമപ്പൂ കൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.