ഇടുക്കി@50: തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി

0
506

ഇടുക്കി ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കി. ജില്ല രൂപീകൃതമായി അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തപാല്‍ വകുപ്പും ജില്ലാ ഭരണ കൂടവും സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തപാല്‍ കസ്റ്റമൈസെഡ് മൈ സ്റ്റാമ്പിന്റെ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വാഴൂര്‍ സോമന്‍ എംഎല്‍എക്ക് കൈമാറി നിര്‍വഹിച്ചു.