ഇന്ത്യയില്‍ നിന്ന് 5 മാസത്തിനിടെ കയറ്റുമതി ചെയ്തത് 8000 കോടിയുടെ ഐഫോണ്‍

0
643

അഞ്ചു മാസത്തിനിടെ ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്തത് 8000 കോടി രൂപയുടെ ഐഫോണ്‍ എന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് ഇന്ന് ഈ വിവരം പുറത്ത് വിട്ടത്. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് പ്രധാനമായും ഇന്ത്യയില്‍ നിര്‍മിച്ച് ഐഫോണുകള്‍ കയറ്റി അയക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ഫോണുകള്‍ കയറ്റി അയക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തുടക്കത്തിലാണ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ 13 നിര്‍മാണം ആരംഭിച്ചത്. ഐഫോണ്‍ 14ന്റെ നിര്‍മാണവും കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഐഫോണ്‍ 11, 12,13 മോഡലുകലാണ് ആപ്പിള്‍ മറ്റ് രാജ്യങ്ങളിലേക്ക് നിര്‍മിച്ച് അയച്ചിരുന്നത്.
ഐപാഡ് ടാബ്ലെറ്റുകളുടെ അസംബ്ലിങ്ങും ആപ്പിള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.