ഇന്‍സ്റ്റബിസ് ആപ്പ് പുറത്തിറക്കി ഐസിഐസിഐ

0
458

വ്യാപാരികള്‍ക്കായി ഇന്‍സ്റ്റബിസ് എന്ന ബാങ്കിങ് ആപ്പ് പുറത്തിറക്കി ഐസിഐസിഐ ബാങ്ക്. മറ്റു ബാങ്കുകളുടെ ഉപയോക്താക്കള്‍ക്കും ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകുമെന്ന് ബാങ്ക് വ്യക്തമാക്കി.
പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, സ്‌റ്റേഷണറി സ്‌റ്റോറുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ക്ക് പുറമേ, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കും ഈ ആപ്പിലൂടെ യുപിഐ ഐഡി, ക്യുആര്‍ കോഡ് എന്നിവ ഉപയോഗിച്ച് തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും പണം വാങ്ങാനാകും. പോയന്റ് ഓഫ് സെയില്‍ ഡിവൈസ് സ്വന്തമാക്കിയാല്‍ കടകളെ വെറും മുപ്പത് മിനിറ്റില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളാക്കി മാറ്റാനുള്ള സൗകര്യവും ഇവര്‍ ഒരുക്കുന്നുണ്ട്.
വ്യാപാരികള്‍ക്ക് ബാങ്കുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്നതും ആപ്പിന്റെ പ്രത്യേകതയാണ്.