ഈ മാസം തന്നെ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങുമെന്ന് വ്യക്തമാക്കി ഭാരതി എയര്‍ടെല്‍. 2024 മാര്‍ച്ചോടെ മുഴുവന്‍ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും 5ജി എത്തിക്കുമെന്നും എയര്‍ടെല്‍ വ്യക്തമാക്കി.
അടുത്തിടെ നടന്ന 5ജി ലേലത്തില്‍ 43040 കോടി രൂപ മുടക്കി 19867.8 MHz ഫ്രീക്വന്‍സിയാണ് എയര്‍ടെല്‍ സ്വന്തമാക്കിയത്.
അതേസമയം, രാജ്യത്ത് നിലവില്‍ വളരെ കുറച്ച് തുക മാത്രമാണ് മൊബൈല്‍ ഡാറ്റയ്ക്കായി ഈടാക്കുന്നതെന്നും സമീപ ഭാവിയില്‍ ഇത് ഉയര്‍ന്നേക്കുമെന്നുമുള്ള സൂചനകളും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍ നല്‍കി.