ആരും ഉപയോഗിക്കാതായതോടെ ചൈനയില്‍ പ്രവര്‍ത്തനം നിര്‍ത്തി ഗൂഗിളിന്റെ വിവര്‍ത്തന സര്‍വീസായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്. ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ ട്രാന്‍സലേറ്റ്. ഗൂഗിള്‍ തന്നെയാണ് ട്രാന്‍സലേറ്റ് ചൈനയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ചൈനയില്‍ പലയിടത്തു നിന്നും ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ കയറാന്‍ ശ്രമിച്ചാല്‍ ഹോങ്കോങ്ങിലെ സൈറ്റിലേക്കാണ് റീഡയറക്ട് ചെയ്യപ്പെടുന്നത്. 2010 മുതല്‍ തന്നെ ചൈനയും ഗൂഗിളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാതാണ് മുന്നോട്ടു പോകുന്നത് എന്നത് കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കുന്നവരും കുറവല്ല.