ഐപിഎൽ:
ദില്ലി ക്യാപിറ്റൽസും, സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും

0
647

മുംബൈ:ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ അൻപതാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും, സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് സ്റ്റേജ് ടേബിളിൽ ഒന്നാമതെത്തിയതിന് ശേഷം ഡിസി അവരുടെ രണ്ട് പ്ലേഓഫ് മത്സരങ്ങളും തോറ്റപ്പോൾ, സൺറൈസേഴ്സ് പിന്നീട് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐ‌പി‌എൽ 2022ൽ ഇതുവരെ, ഡി‌സി നാല് മത്സരങ്ങളിൽ വിജയങ്ങളും, അഞ്ച് മത്സരങ്ങളിൽ പരാജയവും നേരിട്ടിട്ടുണ്ട്. സൺ റൈസേഴ്സ് ഹൈദരാബാദ് അഞ്ച് വിജയവും, നാല് തോൽവിയുമാണ് നേടിയത്. ഈ സീസണിൽ ബ്രാബോൺ സ്റ്റേഡിയത്തിൽ ഇരുടീമുകളും തോൽവിയറിഞ്ഞിട്ടില്ല. ഗ്രൗണ്ടിൽ ഡിസി മൂന്ന് വിജയവും, എസ്ആർഎച്ച് രണ്ട് മത്സരങ്ങളും ജയിച്ചിട്ടുണ്ട്. ഈ സീസണിൽ ആദ്യമായാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.