ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷത്തിൻ്റെ ആലോചനായോഗം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ്റെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് 16, രാവിലെ 11.30 ന് കളക്ട്രേറ്റിൽ ചേരും. ജില്ലയുടെ സുവർണ ജൂബിലി പോസ്റ്റൽ സ്റ്റാമ്പിൻ്റെ പ്രകാശനം മന്ത്രി നിർവ്വഹിക്കും. എം.പി., എം എൽ എ മാർ, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. സെപ്റ്റംബർ ആറു മുതൽ 12 വരെയാണ് ഓണം – ടൂറിസം വാരാഘോഷം.