കട്ടപ്പനയിൽ കൃഷി ഓഫീസർ മരിച്ചനിലയിൽ

0
307

കട്ടപ്പനയിൽ കൃഷി ഓഫീസറെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുള്ളുവിള സ്വദേശി എം.ജെ. അനുരൂപാണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ലഭിക്കാതെ വന്നതോടെ ക്വാർട്ടേഴ്‌സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.