സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും കട്ടപ്പന നഗരസഭയും ചേർന്ന് ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10 30 ന് കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ നഗരസഭാ അധ്യക്ഷ ശ്രീമതി ഷൈനി സണ്ണി മേള ഉദ്ഘാടനം ചെയ്യും. വിവിധ ബാങ്കുകളുടെ പ്രതിനിധികൾ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി മേളയിൽ പങ്കെടുക്കും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന അർഹരായവർക്ക് ലൈസൻസ് ലോൺ എന്നിവ വിതരണം ചെയ്യും.