കിൻഫ്ര വ്യവസായ പാർക്കിൽ വൻ തീ പിടുത്തം

0
262

കൊച്ചി: കളമശ്ശേരി കിൻഫ്ര വ്യവസായ പാർക്കിൽ വൻ തീ പിടുത്തം. വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന സുഗന്ധദ്രവ്യ കമ്പനിയായ ഗ്രീൻലീഫിലാണ് തീ പിടുത്തമുണ്ടായത്. ബുധനാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. തീപിടുത്തം ഉണ്ടാവുമ്പോൾ ജോലിക്കാർ ഉണ്ടായിരുന്നെങ്കിലും ഇവരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. നിരവധി കമ്പനികൾ ഗ്രീൻലീഫിനടുത്ത് പ്രവർത്തിക്കുന്നതിനാൽ ഫയർഫോഴ്സ് അതീവ ജാഗ്രതയിലാണ് രക്ഷാപ്രവർത്തനം നടത്തി തീയണച്ചത്. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കൾ കമ്പനിയിൽ ഉണ്ടായിരുന്നതിനാൽ പെട്ടന്ന് തീ പടരുകയായിരുന്നു. അപകടത്തിന്റെ കാരണം ഫയർഫോഴ്സ് വ്യക്തമാക്കിയിട്ടില്ല.