ചികിത്സാ സഹായത്തിന് ഡ്രോണുമായി സ്റ്റാര്‍ട്ടപ്പ്

0
176

ആരോഗ്യരംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്. അരുണാചല്‍ പ്രദേശിലെ ആദിവാസി ഊരുകളിലും ഗ്രാമീണ മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ച് ഹെല്‍ത്ത് കെയര്‍ സേവനങ്ങളെത്തിക്കുകയാണ് റീഡ്വിങ് ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ്. റോഡ് മാര്‍ഗം എത്തിക്കുന്നതിലും എട്ട് മടങ്ങ് വേഗത്തില്‍ രോഗികള്‍ക്ക് മരുന്നുകളടക്കം എത്തിക്കാന്‍ ഇതുവഴി സാധിക്കും. മെയ്ഡ് ഇന്‍ ഇന്ത്യ ഹൈബ്രിഡ് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പിന്തുണയും ഈ പൈലറ്റ് പ്രോജക്ടിനുണ്ട്. മറ്റു ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മുന്‍പ് സമാന പദ്ധതികള്‍ പരീക്ഷിച്ചിട്ടുണ്ട്.