ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജയ ജയ ജയ ജയ ഹേ ഒക്ടോബര്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രം ദീപാവലി റിലീസ് ആയി എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍, പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തിയതി മാറ്റിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രത്തിന്റെ പ്രമേയം ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ്. ടീസര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു. വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. രചനയും വിപിന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.