ജിഎസ്ടി വകുപ്പിന്റെ മൊബൈല്‍ ആപ്പ് ഉടന്‍ ജനങ്ങളിലേക്ക്

0
172

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ മൊബൈല്‍ ആപ്പ് ഉടന്‍ ജനങ്ങളിലേക്ക്. ലക്കി ബില്‍ മൊബൈല്‍ ആപ്പിനാണ് ജിഎസ്ടി വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്.16 ന് വൈകിട്ട് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, സംസ്ഥാന ചരക്ക് സേവനം നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലക്കി ബില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം പേര്, മൊബൈല്‍ നമ്ബര്‍, വിലാസം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന ബില്ലുകള്‍ക്ക് പ്രതിദിന, പ്രതിവാര പ്രതിമാസ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ, വനശ്രീ നല്‍കുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് വിതരണം ചെയ്യുക. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ബമ്ബര്‍ സമ്മാനവും നല്‍കും. ജനങ്ങള്‍ നല്‍കുന്ന നികുതി പൂര്‍ണമായും സര്‍ക്കാറിലേക്ക് എത്തുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.