രാജ്യത്തെ രണ്ടരലക്ഷം പഞ്ചായത്തുകളിലേക്ക് ജൈവകൃഷി വ്യാപിക്കുന്നതിനുള്ള മേക്ക് ഇന്ത്യ ഓര്‍ഗാനിക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ പദ്ധതിരേഖ സ്പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എന്‍.ആര്‍. ജയ്മോന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രവും എസ്.പി.സിയും ചേര്‍ന്ന് പ്രധാനമന്ത്രി കൃഷി സമൃദ്ധി കേന്ദ്ര, പ്രധാനമന്ത്രി പ്രണാം എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചത്.
എസ്.പി.സി സിഇഒ മിഥുന്‍ പി.പി, മേക് ഇന്ത്യ ഓര്‍ഗാനിക് പദ്ധതി രാജ്യം മുഴുവന്‍ എത്തിക്കുന്ന രീതി കേന്ദ്രമന്ത്രിക്കുമുന്നില്‍ അവതരിപ്പിച്ചു.
ജൈവകൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുകയും കൃഷിയില്‍ കര്‍ഷകര്‍ക്കൊപ്പംനിന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത എസ്.പി.സി.യെ കേന്ദ്രമന്ത്രി പ്രശംസിച്ചു. ജൈവകൃഷിയിലേക്ക് സബ്സിഡി എത്തിക്കുന്നതിനായി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെയും കര്‍ഷകരും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.