വിപണിയില്‍ സാമ്പത്തിക മാന്ദ്യം തുടരുമ്പോഴും പ്രഥമ ഓഹരി വില്പനയില് നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ജോയ് ആലുക്കാസ്. ഐപിഒയ്ക്ക് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പല കമ്പനികളും വിപണിയിലെ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഐപിഒയില്ല നിന്ന് പിന്മാറിയിരുന്നു. ഇതോടെ ജോയ് ആലുക്കാസും ഐപിഒയില്‍ പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, നിലവിലെ മാന്ദ്യം സ്വര്‍ണ വിപണിയെ ബാധിക്കില്ലെന്നും അതിനാല്‍ ഐപിഒ നടപടിയുമായി മുന്നോട്ടു പോകുമെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി.