ടെസ്ലയുടെ 6.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ച് ഇലോണ്‍ മസ്‌ക്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന മസ്‌ക് പിന്നീട് ഇടപാടില്‍ നിന്ന് പിന്മാറിയിരുന്നു. ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടുവെന്നായിരുന്നു മസ്‌കിന്റെ അവകാശവാദം. എന്നാല്‍ ഇതു നിരസിച്ചുകൊണ്ട് ഇടപാട് പൂര്‍ത്തിയാക്കാന്‍ ട്വിറ്റര്‍ മസ്‌കിനെ നിര്‍ബന്ധിച്ചു. ഒക്ടോബര്‍ 17ന് ഇരുവിഭാഗവും വിചാരണ നേരിടും.
നിയമപോരാട്ടത്തില്‍ പരാജയപ്പെട്ടാല്‍ ഈ പണം ട്വിറ്റര്‍ ഇടപാടിനായി ഉപയോഗിക്കുമെന്നാണ് മസ്‌ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ട്വിറ്ററുമായുളള ഇടപാടിന് ഇപ്പോള്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച ട്വിറ്ററിലെ മറ്റ് കമന്റുകളില്‍, ടെസ്ല സ്റ്റോക്ക് വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മസ്‌ക് ”ഉണ്ട്” എന്ന് മറുപടി നല്‍കി. ട്വിറ്റര്‍ കരാര്‍ നടന്നില്ലെങ്കില്‍ ടെസ്ല സ്റ്റോക്കുകള്‍ തിരികെ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.