ടോട്ടല്‍ ബിസിനസ് 100 കോടി കടന്ന് കുറുപ്പ്

Related Stories

ടോട്ടല്‍ ബിസിനസ് നൂറു കോടി കടന്ന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ആരാധകരെ തീയേറ്ററിലേക്കെത്തിച്ച ചിത്രമാണ് കുറുപ്പ്.
ലോകമാകെ 1500 സ്‌ക്രീനുകളിലായിരുന്നു റിലീസ്. കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത് സീ കമ്പനിയാണ്.
കുറുപ്പിന്റെ നാല് ഭാഷകളിലെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് കരാര്‍ ഒപ്പിട്ടതായും ചിത്രം നൂറു കോടി കടന്നതായും ദുല്‍ഖര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമായി ഇതോടെ കുറുപ്പ് മാറി.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സുമാണ് ചിത്രം നിര്‍മിച്ചത്. ഇരു നിര്‍മാണ കമ്പനികളുമായി സീ കരാറില്‍ ഒപ്പിട്ടു.
35 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തീയറ്റര്‍, ഒടിടി, ഡബ്ബിങ്, സാറ്റലൈറ്റ് റൈറ്റ്സ് ഉള്‍പ്പെടെയാണ് ചിത്രം വന്‍ തുക കലക്ട് ചെയ്തത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories