ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയെട്ടാമത് ഉടുമ്പൻചോല മേഖലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് റോബിൻ എൻവീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫോട്ടൊഗ്രാഫി, വീഡിയോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര സംഘടനയായ ഓൾ കേരളാ ഫോട്ടൊഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുളള മേഖലാ സമ്മേളനങ്ങൾ നടന്നുവരികയാണ്. പ്രതിസന്ധി നേരിടുന്ന സ്റ്റുഡിയോ മേഖലയുടെ ഉന്നമനത്തിനായാണ് സംഘടന നിലവിൽ വന്നത്.
അടുത്ത വർഷം ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനായി ഉണർന്ന് പ്രവർത്തിക്കാൻ എ കെ പി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് റോബിൻ എൻവീസ് ആഹ്വാനം ചെയ്തു. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടുമ്പൻചോല മേഖലാ സെക്രട്ടറി റെജി ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ബിജോ മങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാതല ക്രിക്കറ്റ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങളെ ആദരിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി കെ എം മാണി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു,സംസ്ഥാന എക്സിക്യുട്ടീവ് അംഗം റ്റി.ജി ഷാജി, മേഖലാ നിരീഷകൻ ജിയോ റ്റോമി, ജില്ലാ ട്രഷറർ സെബാൻ ആതിര, ജില്ല PRO സജിമോൻ ഫോട്ടോ പാർക്ക് . വനിതാ കോഡിനേറ്റർ ഗ്രീഷ്മ തുടങ്ങി സംസ്ഥാന ജില്ലാ മേഖലാ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.