സുരേഷ് ഗോപി നായകനായ പാപ്പന് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ജോഷി.
ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയര്‍ ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഏകദേശം ഒന്നര കോടി രൂപയാണ് വില.
കുടുംബസമേതം എത്തിയാണ് പുതിയ വാഹനം സ്വീകരിച്ചത്. വെല്‍ഫയര്‍ എംപിവി 2020 ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് 90.80 ലക്ഷം രൂപയാണ് എക്സ്ഷോറൂം (ഇന്ത്യ) വില.
വെല്‍ഫയറിന് 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോര്‍ സിലണ്ടര്‍ ഗ്യാസോലൈന്‍ ഹൈബ്രിഡ് എന്‍ജിനാണ്. പെട്രോള്‍ എഞ്ചിന് കൂടാതെ, ഇലക്ട്രിക് മോട്ടോറും ഉണ്ട്. എക്സ്റ്റേണല്‍ ചാര്‍ജിംഗ് ഇല്ലാതെ സീറോ എമിഷന്‍ ഇലക്ട്രിക് മോഡില്‍ 40 ശതമാനം ദൂരവും 60 ശതമാനം സമയവും സഞ്ചരിക്കാന്‍ സാധിക്കും. ലിറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.