മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സമുദ്ര കുമാരി പൂങ്കുഴലി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറക്കിയത്. “കാറ്റ് പോലെ മൃദുവായവള്‍ സമുദ്രം പോലെ ശക്തമായവള്‍” എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.
ആദിത്യ കരികാലനായി വിക്രം, കുന്തവദേവിയായി തൃഷ, അരുള്‍ മൊഴി വര്‍മ്മനായി ജയം രവി എന്നിവരും സിനിമയുടെ ഭാഗമാണ്. രവി വര്‍മ്മനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റര്‍. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഐശ്വര്യ റായ്, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പാര്‍ത്ഥിപന്‍, ബാബു ആന്‍റണി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ 30ന് ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.