കേന്ദ്രത്തിന് പിന്നാലെ ഇന്ധന വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാരും. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പണപ്പെരുപ്പത്തെ തുടര്‍ന്ന് കേന്ദ്രം എട്ടു രൂപയോളം ഇളവ് നല്‍കിയ നടപടിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി സംസ്ഥാനവും ഇന്ധന വില കുറയ്ക്കുന്നുവെന്ന് കെ.എന്‍ ബാലഗോപാല്‍ സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചു.