ബഫര്‍സോണ്‍: കര്‍ഷകദിനത്തില്‍ കരിദിനമാചരിച്ച് സംഘടനകള്‍

0
238

ബഫര്‍സോണ്‍ വിഷയത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ കരിദിനമാചരിച്ച് സംഘടനകള്‍. ഇന്‍ഫാം കട്ടപ്പന താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ വൈകീട്ട് 4.30ന് മാട്ടുക്കട്ടയില്‍ നിന്ന് മേരികുളത്തേക്ക് ബഹുജനറാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടത്തും.
കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതയും ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്ന് കരിദിനമാചരിക്കുന്നുണ്ട്. വിവിധ യൂണിറ്റുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ കര്‍ഷക ധര്‍ണയും നടത്തുകയും ചെയ്യും.