ഷവർമ്മ ഉയർത്തുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സമൂഹത്തിൽ ഉയർന്ന് വരികയാണ്. ഇതിൽ വില്ലനാകുന്ന വിഷാംശമായ ബോട്ടു ലിനെക്കുറിച്ച് ഒന്ന് മനസിലാക്കാം. ഷവര്‍മ്മക്കുള്ളില്‍ രൂപപ്പെടുന്ന ബോട്ടുലിനം എന്ന വിഷാംശം ജീവന് ഭീഷണിയാണ്. ഇത് മരണത്തിന് കാരണമാകും. പൂര്‍ണ്ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും, തണുപ്പിച്ചുമെടുക്കുബോള്‍ അതില്‍ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു.ഇവയാണ് ബോട്ടുലിനം ആയിമാറുന്നത്. ഇതിന് പുറമെ പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. കൂടുതല്‍ സമയം ഇത് വെച്ചിരുന്നാലും വിഷാംശമുണ്ടാകും.