മികച്ച വരുമാനം നേടി
‘ബജറ്റ് ടൂറിസം പദ്ധതി’

0
208

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുവാൻ കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി മികച്ച വരുമാനം നേടുന്നതായി കണക്കുകൾ. ഫെബ്രുവരിമാസം മുതൽ ആരംഭിച്ച പദ്ധതിയിൽ അഞ്ച്മാസം കൊണ്ട് 65 ലക്ഷത്തിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. കുറഞ്ഞ ചിലവിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണുന്നതിനായി ആരംഭിച്ച പദ്ധതിക്ക് മികച്ച പൊതുജനപിന്തുണ ലഭിക്കുന്നുണ്ടെന്ന് വരുമാന കണക്കുകളിൽ നിന്നും വ്യക്തമാണ്. സ്വദേശികളും, വിദേശികളുമായ വിനോദ സഞ്ചാരികൾ വളരെ താൽപര്യത്തോടെയാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഇതിനൊപ്പം ജൂലൈ 3 മുതൽ തിരുവല്ലയിൽ നിന്നും ഇടുക്കിയുടെ മനോഹാരിത ആസ്വദിക്കുന്നതിനായി 625 രൂപയുടെ ഒരു ദിവസത്തെ യാത്രയും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.