ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന് തിയേറ്റര്‍ അറ്റകുറ്റ പണികള്‍ക്കായി സെപ്റ്റംബര്‍ 20 വരെ അടച്ചിടാനുള്ള ആശുപത്രി സൂപ്രണ്ടിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സെപ്തംബര്‍ 12 മുതല്‍ 20 വരെ തീയേറ്ററിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാനാണ് സൂപ്രണ്ടിന്റെ തീരുമാനം.
ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ഓപ്പറേഷന് തിയേറ്റര്‍ അടച്ചിട്ട് ടൈല്‍ പതിക്കാനുള്ള ജോലികള്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാല്‍,
ആദ്യം മൂന്ന് ദിവസംകൊണ്ട് തീര്‍ക്കാന്‍ നിശ്ചയിച്ച ജോലികള്‍ക്കുവേണ്ടി പിന്നീട് ഒന്‍പത് ദിവസം ഓപ്പറേഷന് തിയേറ്റര്‍ അടച്ചിടാന്‍ തീരുമാനം മാറ്റി. ഇത് അടിയന്തര
ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിക്കപ്പെട്ട നിര്‍ധനരായ നിരവധി രോഗികളെ ബുദ്ധിമുട്ടിലാക്കും. ഇതിനെതിരെ നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തു വന്നിട്ടുണ്ട്. തീരുമാനം തിരുത്തിയില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.