ന്യൂഡല്‍ഹി: 2014ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ക്യാമ്പെയ്ന് എട്ടാംവര്ഷത്തില്. ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും മാനുഫാക്ചറിംഗ് രംഗത്ത് മുന്‍നിരയിലെത്തിക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ ക്യാമ്പെയ്ന്, 27 മേഖലകളിലാണ് ഫലപ്രദമായത്.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ആദ്യവര്‍ഷം ഇന്ത്യയിലേക്ക് ഒഴുകിയ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡി.ഐ) 4,515 കോടി ഡോളറായിരുന്നു. കഴിഞ്ഞവര്‍ഷം (2021-22) നിക്ഷേപം 8,360 കോടി ഡോളറിലെത്തി. നടപ്പുവര്‍ഷം (2022-23) നിക്ഷേപം 10,000 കോടി ഡോളര്‍ കവിയുമെന്നാണ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പ്രതീക്ഷ.