മോട്ടറോള E32ട മെയ് 27ന്

0
318

മോട്ടറോള ഇ32s മെയ് 27ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന വാർത്തകൾക്കിടയിൽ, ഇതിന്റെ സവിശേഷതകളും, ഡിസൈനുകളും ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ടുകൾ. ഓൺലൈനിൽ ചോർന്ന റെൻഡറുകൾ പ്രകാരം ഇത് പഞ്ച് – ഹോൾ ഡിസ്പ്ലേ ഡിസൈനാണ്. പിന്നിൽ മൂന്ന് ക്യാമറകളുള്ള ഫോണിന്റെ വലത് വശത്ത് വോളിയം, പവർ ബട്ടണുകളും കാണാവുന്നതാണ്. 3.5 എംഎം ഹെഡ്ഫോൺ ജാക്കും, യുഎസ്ബി ടൈപ്പ് – സി ചാർജിംഗ് പോർട്ടുമുള്ള ഇതിന്റെ പിൻഭാഗത്ത് പ്രത്യേക വാക്യങ്ങൾ ഒന്നും തന്നെ എഴുതിയിട്ടില്ല. ഇതിന് ഗ്രേഡിയന്റ് ഫിനീഷ് ഉണ്ടായിരിക്കുമെന്നും റെൻഡർ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്ന തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റിപ്പോർട്ടുകളിൽ പറയുന്ന മെയ് 27ന് തന്നെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.