ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. നിലവില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 81.52 പൈസയിലെത്തിയിരിക്കുകയാണ്. ആഭ്യന്തര ഓഹരി വിപണിയിലെ പ്രതികൂല സാഹചര്യവും ഉക്രെയ്ന്‍ യുദ്ധവുമടക്കം രൂപയുടെ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചപ്പോഴേതിനേക്കാള്‍ 43 പൈസയുടെ ഇടിവാണ് ഉണ്ടായത്.
ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ചത്തെ ആര്‍ബിഐ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം തടയുന്നതിന് പലിശ നിരക്ക് 50 ബിപിഎസോളം ഉയര്‍ത്താന്‍ സാധ്യതയുണ്ട്.