വണ്ടിപ്പെരിയാർ സ്റ്റേറ്റ് വെജിറ്റബിൾ ഫാമിൽ കൂൺ കൃഷി

0
267

സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് വെജിറ്റബിൾ ഫാമിൽ പുതുതായി ആരംഭിക്കുന്ന കൂൺ കൃഷിയുടെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. നിലവിൽ കുരുമുളക്, ഏലം, കാപ്പി, പച്ചക്കറികൾ എന്നിവയുടെ കൃഷിയ്ക്ക് പുറമേ ഉദ്യാന സസ്യങ്ങളുടെ വൻശേഖരവും ഫാമിലുണ്ട്. സംയോജിത കൃഷി മാതൃകകളായ പശു വളർത്തൽ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യക്കൃഷി എന്നിവയും ഫാമിലുണ്ട്. വെർമി കമ്പോസ്റ്റ്, ജീവാമൃതം, പഞ്ചഗവ്യം എന്നിവയുടെ ഉത്പാദനവും വിപണനവും ഫാമിൽ നടക്കുന്നു. കൃഷിക്കാർക്കും, കൃഷി ഉദ്യോഗസ്ഥർക്കും ഫാമിൽ പരിശീലനത്തിനായി വാങ്ങിയ എൽ സി ഡി പ്രൊജക്ടറിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പൊതു ജനങ്ങളുടെ സൗകര്യർത്ഥം പണമിടപാടുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ക്യു.ആർ കോഡിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.പി.രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി പൈനാടത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രിയങ്ക മഹേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സിറിയക് തോമസ്, ഫാം സൂപ്രണ്ട് ആർ വേണുഗോപാൽ, ബിനു ശങ്കർ തൊഴിലാളി പ്രതിനിധികൾ, ഫാം ജീവനക്കാർ എന്നിവർ പങ്കെടുത്തു.