വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് പദ്മഭൂഷണ്

0
544

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സുപ്രധാന പങ്കു വഹിച്ച വാക്‌സിന്‍ നിര്‍മാണ കമ്പനി ഉടമകള്‍ക്ക് പദ്മഭൂഷണ്‍ നല്‍കി ആദരിച്ച് രാജ്യം. 

ഇന്ത്യയില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ ആഭ്യന്തരമായി വികസിപ്പിച്ച സെറം ഇന്‍സ്റ്റിയൂട്ട് ഉടമ സൈറസ് പൂനവാലയ്ക്കും ഭാരത് ബയോടെക് ഉടമകളായ കൃഷ്ണ എല്ല, സുചിത്ര എല്ല എന്നിവര്‍ക്കുമാണ് രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നത്.പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി ആകെ 128 പേര്‍ക്കാണ് ഇക്കുറി പദ്മ പുരസ്‌കാരം നല്‍കുന്നത്.