കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഉത്സവ സീസണാണ് വാഹന വിപണിക്കിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ 11 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ വാഹന വിപണി കൈവരിച്ചത്. ഒക്ടോബറിലെ ഉത്സവ ദിനങ്ങളിലും ഇത് തുടരുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇരുചക്ര വാഹനങ്ങളുടെ വില്‍പന 9 ശതമാനവും, മുച്ചക്ര വാഹനങ്ങളുടേത് 72 ശതമാനവുമാണ് ഉയര്‍ന്നത്. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പന 10 ശതമാനവും വാണിജ്യ വാഹനങ്ങളുടേത് 19 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.