വിഎല്‍സി മീഡിയ പ്ലെയര്‍ വെബ്‌സൈറ്റിനും ഡൗണ്‍ലോഡ് ലിങ്കിനും ഇന്ത്യയില്‍ വിലക്ക്. കഴിഞ്ഞ രണ്ട് മാസമായി വിഎല്‍സി വെബ്‌സൈറ്റും ഡൗണ്‍ലോഡ് ലിങ്കും രാജ്യത്ത് പ്രവര്‍ത്തന രഹിതമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിയോ കേന്ദ്ര സര്‍ക്കാരോ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ചൈനയുടെ പിന്തുണയുള്ള സികാഡ എന്ന ഹാക്കിങ് സംഘം വിഎല്‍സി ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതായുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുമുണ്ട്.