വിജയ് ശേഖര്‍ ശര്‍മ്മയെ വീണ്ടും പേടിഎം എംഡി, സിഇഒയായി നിയമിക്കാനുള്ള തീരുമാനത്തിന് ഓഹരി നിക്ഷേപകരുടെ അനുമതി ലഭിച്ചതോടെ പേടിഎം ഓഹരികള്‍ കുതിച്ചു. നാല് ശതമാനത്തോളമാണ് ഓഹരികള്‍ നില മെച്ചപ്പെടുത്തിയത്. ഇതോടെ ഓഹരിയൊന്നിന് 800.05 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 41.2 ശതമാനത്തോളം പേടിഎമ്മിന് ഓഹരിവിപണിയില്‍ നഷ്ടമുണ്ടായിരുന്നെങ്കിലും ഒരു മാസത്തിനിടെ 5.64 ശതമാനത്തോളം നില മെച്ചപ്പെടുത്തിയിട്ടുണ്ട്.